എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനത്തിനെ എതിര്‍ത്ത കേരള രാഷ്ട്രീയത്തിനെതിരായുള്ള മറുപടിയാണ് ബി.ജെ.പിയുടെ ജയം: സുരേഷ് ഗോപി
എഡിറ്റര്‍
Sunday 12th March 2017 3:30pm

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ ജയമെന്ന് എം.പിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ സുരേഷ് ഗോപി രംഗത്ത് വന്നത്.


Also read ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിയെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ 


‘നോട്ട് നിരോധനത്തെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ ഈ വിജയം. നോട്ട് നിരോധനത്തിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരായുള്ള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളായിരുന്നില്ല മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചിരുന്നത്’ സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ നോട്ട് നിരോധനം മൂലം ജനം വലഞ്ഞ സാഹചര്യത്തിലും സര്‍ക്കാര്‍ നയത്തെ അനുകൂലിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പണം മാറ്റുന്നതിനായി എല്ലാവരും കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ടെന്നും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സമയം ഇനിയും അവശേഷിക്കുന്നുണ്ടെന്നുമായിരുന്നു താരം അന്ന് പറഞ്ഞിരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നലെയായിരുന്നു പുറത്ത് വന്നത്. യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി മികച്ച ജയം നേടിയെങ്കിലും പഞ്ചാബ് ഉള്‍പ്പെടെ അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളിലും ബി.ജെ.പി കോണ്‍ഗ്രസിനു പിന്നിലാണ് എത്തിയത്.

Advertisement