എഡിറ്റര്‍
എഡിറ്റര്‍
എ. സുരേഷിന് പിന്തുണയുമായി പാലക്കാട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍
എഡിറ്റര്‍
Tuesday 14th May 2013 11:20am

v.s-personel-staffപാലക്കാട്: വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയ എ. സുരേഷിന് അനുകൂലമായി പാലക്കാട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍.

Ads By Google

ബോര്‍ഡുകള്‍ വച്ച് മണിക്കൂറുകള്‍ക്കകം എതിര്‍വിഭാഗം ഫ്ളക്‌സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു.

മുന്‍സിപ്പല്‍ സ്‌റ്റേഡിയം, പിഡബ്ലുഡി ഗസ്റ്റ് ഹൗസ് , കല്‍മണ്ഡപം ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചിരുന്നത്. രാത്രി 10 മണിക്ക് വച്ച ഫïക്‌സ്‌ബോര്‍ഡ് 11 മണിയോടെ നശിപ്പിച്ച നിലയിലാണ് കാണപ്പെട്ടത്.

പോരാട്ടം തുടരുക സഖാവേ, പോരാട്ടങ്ങളില്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് കൂടെ, എന്നുമുള്ള വാചകങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഉണ്ട്. സുരേഷിന്റെ വലിയ ചിത്രവും പതിച്ചിട്ടുണ്ട്.

നേരത്തെ സുരേഷിന് ജന്‍മനാടിന് സമീപം നല്‍കിയ സ്വീകരണം സിപിഎമ്മിനുള്ളില്‍ വിവാദമായിരുന്നു. ഇതേക്കുറിച്ച് ജില്ലാ കമ്മറ്റി അന്വേഷണവും നടത്തിയിരുന്നു.  പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു എ.സുരേഷ്.

Advertisement