എഡിറ്റര്‍
എഡിറ്റര്‍
‘കൊലയ്ക്ക് പകരം കൊല നടത്തിയ ചരിത്രമുണ്ട്’; മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ വിടില്ല: കെ സുരേന്ദ്രന്‍
എഡിറ്റര്‍
Friday 24th February 2017 7:30pm


മംഗലാപുരം: കൊലയ്ക്ക് കൊലയും അടിയ്ക്ക് പകരം അടിയും നല്‍കിയ ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മംഗലാപുരത്ത് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് വിവാദ പ്രസംഗവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.


Also read പഞ്ചാബിനും ഗോവയ്ക്കും ശേഷം ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ് ഛത്തിസ്ഗണ്ഡ് എന്നിവിടങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ആം ആദ്മി


കൊലയ്ക്ക പകരം കൊലയും അടിക്ക് അടിയും നല്‍കിയ ചരിത്രമുണ്ടെങ്കിലും ഇപ്പോള്‍ അതിനു തയ്യാറാകുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍ ബി.ജെ.പി യോഗത്തില്‍ പ്രസംഗിച്ചത്. എന്നാല്‍ സി.പി.ഐ.എമ്മിനെ വെറുതേ വിടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘സംസ്ഥാനത്ത് രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്തും അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിര്‍ത്തിവെച്ചിരിക്കുകയാണ്’. സുരേന്ദ്രന്‍ പറഞ്ഞു.


Dont miss  ‘ഞാന്‍ നടപ്പിലാക്കുന്നത് നിങ്ങളുടെ സ്വപ്നം’; ട്വിറ്ററില്‍ മോദിയെ ടാഗ് ചെയ്ത് ട്രോളി അഖിലേഷ് യാദവ് 


 

രണ്ട് ശതമാനം വോട്ടുണ്ടായ സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ പതിനാറ് ശതമാനം വോട്ടുണ്ടെന്നും കേരള മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തും കാലുകുത്താന്‍ അനുവദിക്കുകയില്ലെന്നും സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

‘സി.പി.എമ്മുകാരെ വെറുതെ വിടില്ല ഞങ്ങള്‍. നിങ്ങള്‍ കര്‍ണാടകത്തില്‍ പോയാല്‍ തടയാന്‍ ഞങ്ങളുണ്ടാവും ആന്ധ്രയില്‍ പോയാലും മധ്യപ്രദേശില്‍ പോയാലും ദല്‍ഹിയില്‍ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

നാളെയാണ് മുഖ്യമന്ത്രി പിണറായി മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. സി.പി.ഐ.എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പിണറായിയെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പരിപാടി നിശ്ചയിച്ചിട്ടുള്ള നാളെ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

എന്നാല്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന് പിണറായി വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തുന്ന കേരള മുഖ്യമന്ത്രിയെ ആരും തടയുകയില്ലെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷയൊരുക്കുമെന്നും കര്‍ണ്ണാടക സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സംഘപരിവാര്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിണറായിക്ക് ഭോപ്പാലില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നിരുന്നു.

Advertisement