തിരുവനന്തപുരം: വി സുരേന്ദ്രന്‍ പിള്ള തുറമുഖം, യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. രാവിലെ 11.30 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് പിള്ളയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സുരേന്ദ്രന്‍ പിള്ളയുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തേ സുരേന്ദ്രന്‍പിള്ളയുടെ സത്യപ്രതിഞ്ജക്കുശേഷം മുഖ്യമന്ത്രി വകുപ്പുസംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. യുവജന കാര്യ വകുപ്പ് കൈയ്യാളിയിരുന്ന വിജയകുമാറിന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയും നല്‍കി.

കേരളത്തിന്റെ 183 ാമത്തെ മന്ത്രിയായാണ് സുരേന്ദ്രന്‍ പിള്ള സത്യപ്രതിഞ്ജ ചെയ്തത്. സത്യപ്രതിഞ്ജക്കു മുമ്പ് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിലും ശ്രീചിത്രയിലും പിള്ള സന്ദര്‍ശനം നടത്തിയിരുന്നു. സുരേന്ദ്രന്‍ പിള്ളയ്ക്ക് ഏതുവകുപ്പു നല്‍കണം എന്നതിനെക്കുറിച്ച് മന്ത്രിസഭയില്‍ അവ്യക്തതയുണ്ടായിരുന്നു.

സുരേന്ദ്രന്‍ പിളള സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റെടുക്കുന്നു >>