തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ. സുരേന്ദ്രന്‍ പറയുന്നു.


Dont Miss കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി


അര്‍ദ്ധരാത്രിയില്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്. പി യുമടക്കമുള്ളവര്‍ക്കെതിരെ കേസ്സെടുക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ പറയുന്നു.

കാശ്മീരില്‍ ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്‍ഷവും കേസ്സുകള്‍ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവു കാണിക്കുന്നതും കുററമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേസ്സെടുക്കേണ്ടത് മോഹന്‍ജീ ഭാഗവതിനെതിരെയല്ല മറിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ്. കാശ്മീരില്‍ ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്‍ഷവും കേസ്സുകള്‍ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവു കാണിക്കുന്നതും കുററമാണ്. അര്‍ദ്ധരാത്രിയില്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്. പി യുമടക്കമുള്ളവര്‍ക്കെതിരെ കേസ്സെടുക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി ഇടപെടണം.

ജില്ലാഭരണകൂടത്തിന്റെ വിലക്ക് മറി കടന്നായിരുന്നു മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെ കേസെടുക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 8.25 ഓടെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പതാക ഉയര്‍ത്തിയതുമായിബന്ധപ്പെട്ട ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.