എഡിറ്റര്‍
എഡിറ്റര്‍
പെട്രോളിനും ഡീസലിനും സര്‍ചാര്‍ജ് വരുന്നു
എഡിറ്റര്‍
Saturday 27th October 2012 9:07am

കോഴിക്കോട്: കേരളത്തില്‍ പെട്രോളിനും ഡീസലിനും അഞ്ച് ശതമാനം സര്‍ച്ചാര്‍ജ് ചുമത്താന്‍ തീരുമാനം. അടുത്ത പത്തുവര്‍ഷം വില്‍ക്കുന്ന പെട്രോളിനും ഡീസലിനുമാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

സംസ്ഥാനത്ത് നടപ്പാക്കുന്ന മെട്രോ മോണോ റെയില്‍ പദ്ധതികള്‍ക്ക് ആവശ്യമായിവരുന്ന ഫണ്ട് സ്വരൂപിക്കാനാണിത്. ഈ തീരുമാനം നടപ്പില്‍ വരുന്നതോടെ സംസ്ഥാനത്ത് വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് മൂന്നര രൂപയോളവും ഡീസലിന് രണ്ടര രൂപയോളവും വിലവര്‍ധിക്കും.

കോഴിക്കോട് മോണോറെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍. അംഗീകരിച്ചും ഒന്നാംഘട്ട പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയും പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഏറ്റവും ഒടുവിലത്തെ ഖണ്ഡികയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

2015ല്‍ കോഴിക്കോട് മോണോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തീയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ആവശ്യമായ 1991 കോടി രൂപയുള്‍പ്പെടെയുള്ള ഫണ്ടിന്റെ ഒരു ഭാഗം ഇത്തരത്തില്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ്‌പെഷല്‍ സെക്രട്ടറി ആര്‍. കൃഷ്ണകുമാറാണ് ഉത്തരവില്‍ ഒപ്പുവെച്ചത്.

ഇന്ധനവില വര്‍ധിക്കുന്നതിനുസരിച്ച് സര്‍ച്ചാര്‍ജും ഉയരും. പാചകവാതകത്തിന് സര്‍ച്ചാര്‍ജ് ബാധകമാണോയെന്ന് ഉത്തരവില്‍ വ്യക്തമല്ല.

Advertisement