തിരുവനന്തപുരം:അന്തരിച്ച പ്രമുഖ നാടക നടനും തിരക്കഥാകൃത്തുമായിരുന്നമായിരുന്ന സുരാസുവിന്റെ ഭാര്യ അംബുജം (66) അന്തരിച്ചു. നാടക നടിയും സ്ത്രീവിമോചന പ്രവര്‍ത്തകയുമായിരുന്ന അംബുജം കുറെനാളായി ഒരുഭാഗം തളര്‍ന്ന് കിടപ്പിനായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ന് മുക്കം മണാശ്ശേരി ഗവ. യു.പി സ്‌കൂളിന് സമീപത്തെ സഹോദരൂപുത്രന്റെ വടക്കെപറമ്പില്‍ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ബുധമാഴച ഉച്ചയ്ക്ക് വീട്ട്‌വളപ്പില്‍ നടക്കും.

നാലു പതിറ്റാണ്ട് കാലത്തോളം മലയാള നാടക വേദിയില്‍ നിറഞ്ഞുനിന്ന ഇവര്‍ 1963ല്‍ സി.എല്‍. ജോസിന്റെ ‘ഇതാണ് മകനേ സമ്പാദ്യം’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തുന്നത്. സ്ത്രീകള്‍ നാടകവേദിയില്‍ വിരളമായിരുന്ന കാലത്ത് വേദിയിലെത്തിയ അംബുജം ചെറുതും വലുതുമായ വേഷങ്ങളിലായി 100 ഓളം നാടകത്തിനഭിനയിച്ചിട്ടുണ്ട്. നാടകവേദിയില്‍ നിറഞ്ഞ് നിലല്‍ക്കുന്നതിനിടയിലും ‘നെയ്ത്തുകാരന്‍’ എന്ന സിനിമയുള്‍പ്പെടെ നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലും ബഷീര്‍ കൃതികളെ ആസ്പദമാക്കി നിര്‍മിച്ച സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

Subscribe Us:

1972 ല്‍ പുറത്തിരങ്ങിയ കെ ടി മുഹമ്മദിന്റെ സൃഷ്ടിയിലൂടെയാണ് ഇവര്‍ പ്രശസ്തയാവുന്നത്. ഈ കഥാപാത്രത്തെ മികച്ചതാക്കിയതോടെ തിരക്കും പ്രശസ്തിയും അംഗീകാരങ്ങളും തോടിയെത്തിതുടങ്ങി. 1975ല്‍ സംഗീത നാടക അക്കാദമിയുടെ നല്ല നാടക നടിക്കുള്ള പുരസ്‌കാരവും രണ്ടുവര്‍ഷം മുമ്പ് നെല്ലിക്കോട് കോമളം പുരസ്‌കാരവും ലഭിച്ചു.

2007ല്‍ കോഴിക്കോട് സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും അരങ്ങേറിയ ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’യിലാണ് അവസാനം അഭിനയിച്ചത്. തുടര്‍ന്ന് പക്ഷാഖാതം പിടിപ്പെട്ട് വലതുവശം തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കവെയാണ് മരണം ജീമിതമെന്ന അരങ്ങിന് തിരശ്ശീലയിട്ടത്.