തിരുവനന്തപുരം: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സുരാജ് വെഞ്ഞാറമൂട്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് വാര്‍ത്തകള്‍ക്കുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സുരാജ് വെഞ്ഞാറമൂടിന് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന് ഒരു മലയാളപത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുരാജ്.

‘പ്രമാണി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പെണ്‍കുട്ടിയോടൊപ്പം ഫോട്ടോ എടുക്കുക മാത്രമാണ് ചെയ്തതെന്നും വാര്‍ത്ത നല്‍കിയ മഞ്ഞപ്പത്രത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും സുരാജ് അറിയിച്ചു.

പറവൂര്‍ പെണ്‍വാണിഭത്തില്‍ സിനിമരംഗത്തെ ഒരു ഹാസ്യതാരത്തിന് പങ്കുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.