മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടനാരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് നമ്മുടെ സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ്. ഒരേ സമയം പതിനഞ്ച് സിനിമകളില്‍ അഭിനയിക്കുകയാണ് സുരാജിപ്പോള്‍. ഉറങ്ങാന്‍ പോലും സമയമില്ലെന്നാണ് പലരും പറയുന്നത്. ഉറക്കം യാത്രയ്ക്കിടയിലാക്കാനാണ് സുരാജിന്റെ തീരുമാനം.
മലയാളത്തില്‍ ഏത് സിനിമയിറങ്ങിയാലും കോമഡിക്ക് സുരാജ് വേണമെന്നാണ് പറയുന്നത്. മിക്ക ചിത്രങ്ങളും കൊച്ചിയില്‍ ചിത്രീകരിക്കുന്നത് സുരാജിന്റെ ഭാഗ്യം. പക്ഷേ പ്രശ്‌നം ട്രാഫിക്കാണ്. അതിനാല്‍ ഒരു പുഷ്പക വിമാനം വാങ്ങാന്‍ സുരാജ് ആലോചിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ലൊക്കേഷനുകള്‍ മാറിമാറി കയറേണ്ടിവരുന്നതുകൊണ്ട് ചെരുപ്പും പഴയതുപോലെ ഈടുനില്‍ക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്.

ഇതൊക്കെയാണെങ്കിലും കൂലി കൈയ്യില്‍ കിട്ടുമ്പോള്‍ സുരാജിന്റെ കണ്ണു നിറയും. സന്തോഷം കൊണ്ടാ കെട്ടാ. ദിവസം ഒരു ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ ദിവസക്കൂലി വാങ്ങുന്ന കേരളത്തിലെ താരമെന്ന റെക്കൊഡും സുരാജിനാണ്.

ദിലീപ് നിര്‍മ്മിക്കുന്ന ദ മെട്രോ എന്ന ചിത്രത്തിന് സുരാജ് തന്റെ വിലപ്പെട്ട കൂറേ ദിവസങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. ‘മാസത്തിലൊരു പത്തൂപ്പതു ദെവസോംകൂടി കിട്ടീര്‌ന്നേല് പൊളപ്പനായേനെ തള്ളേ എന്നാണ് സുരാജിപ്പോള്‍ പറയുന്നത്.