Categories

ഹാസ്യതാരമായതുകൊണ്ട് നായികയെ കിട്ടാനില്ല: സുരാജ് വെഞ്ഞാറംമൂട്

suraj

മലയാളത്തിലെ നായിക നടിമാര്‍ക്ക് സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ മാത്രമാണ് താത്പര്യമെന്ന് നടന്‍ സുരാജ്.

തന്റെ സിനിമയ്ക്കായി സംവിധായകരും പ്രൊഡ്യൂസര്‍മാരുമെല്ലാം മലയാളത്തിലെ പല നായികമാരേയും സമീപിച്ചപ്പോള്‍ പലരും നിഷേധ സമീപനമാണ് സ്വീകരിച്ചതെന്നും സുരാജ് പറയുന്നു.

കഥ കേട്ടതിന് ശേഷം നായകനാരെന്ന് ചോദിക്കും എന്നെപ്പോലത്തെ ഹാസ്യതാരത്തിന്റെ പേരാണ് പറയുന്നതെങ്കില്‍ അവര്‍ അഭിനയിക്കാന്‍ തയ്യാറാവില്ല.

ഒരു നായികയല്ല പലരും ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രമായ എന്റെ ചിത്രമായ ഫീമെയില്‍ ഉണ്ണികൃഷ്ണനിലും ഇതുതന്നെയായിരുന്നു അവസ്ഥ.

ദയവുചെയ്ത് ഇവര്‍ ടിവി ഷോകളിലൊക്കെ ഇരുന്നു നല്ല നല്ല കാരക്ടര്‍ ചെയ്യണമെന്ന് പറയരുത്. പറഞ്ഞാല്‍ ചെയ്യണം. എല്ലാവരും സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും സുരാജ് കുറ്റപ്പെടുത്തി.

Tagged with: