Administrator
Administrator
രണ്‍ദീ­വി­നെ ക­ല്ലെ­റി­യാന്‍ വ­ര­ട്ടെ…
Administrator
Friday 20th August 2010 3:35pm


പി വി സു­രാജ്‌

‘cricket is the game of gentleman’ ക്രി­ക്ക­റ്റ് മാ­ന്യന്‍­മാ­രു­ടെ ക­ളി­യാ­ണെ­ന്നാ­ണ് മു­ക­ളില്‍ പ­റ­ഞ്ഞ­തി­നര്‍ത്ഥം. എ­ന്നാല്‍ ക­ളി­ക്ക­ള­ത്തില്‍ ഈ ‘മാ­ന്യന്‍’­മാര്‍ ത­മ്മില്‍ പ­ല­ത­ര­ത്തി­ലു­ള്ള വാ­ഗ്വാ­ദ­ങ്ങളും ഉ­ര­സ­ലു­ക­ളു­മു­ണ്ടാ­കാ­റു­ണ്ട്. എ­തിര്‍ ടീ­മി­ലെ ക­ളി­ക്കാ­ര­നു­നേരെ വം­ശീ­യ പ­രാ­മര്‍­ശം ന­ട­ത്തു­ക, വി­ക്ക­റ്റി­നു പി­ന്നില്‍ നിന്നു­കൊ­ണ്ട് ത­വ­ള­ച്ചാ­ട്ടം ചാ­ടു­ക, പു­റത്താ­യ ബാ­റ്റ്‌­സ്മാ­നോ­ട് ‘പ­വ­ലി­യ­നില്‍ പോ­യി­രി­ക്കെടാ’ എ­ന്നാ­വ­ശ്യ­പ്പെടു­ക തുട­ങ്ങി പ­ല ക­ലാ­പ­രി­പാ­ടി­കളും ഗ്രൗ­ണ്ടില്‍ അ­ര­ങ്ങേ­റാ­റു­ണ്ട്.

പ­ല­പ്പോഴും ഇ­വ­യൊന്നും വലി­യ ചര്‍­ച്ച­യാ­കാ­റില്ല. എ­ന്നാല്‍ ശ്രീ­ല­ങ്കന്‍ സ്­പി­ന്നര്‍ സൂര­ജ് രണ്‍­ദീ­വി­ന്റെ നോ­ബോള്‍ സൃ­ഷ്ടി­ച്ച വി­വാ­ദം ഇ­പ്പോഴും പു­കഞ്ഞു­കൊ­ണ്ടി­രി­ക്കുന്നു. മാ­ധ്യ­മ­ങ്ങള്‍ പ്ര­ശ്‌­നം ഏ­റ്റെ­ടു­ത്ത­തോ­ടെ വി­വാ­ദം അ­തിര്‍­ത്തി­കള്‍ ഭേ­ദി­ച്ചു ക­ടന്നു. ആ­രാ­ണ് യ­ഥാര്‍­ത്ഥ പ്രതി? നോ­ബോള്‍ ചെയ്­ത രണ്‍ദീവോ? അ­തി­ന് പ്രേ­ര­ണ നല്‍­കി­യ (ദില്‍ഷന്‍) സം­ഗ­ക്കാ­ര­യോ? അ­തു­മ­ല്ലെ­ങ്കില്‍ അ­മ്പ­ര­പ്പി­ക്കു­ന്ന നി­യ­മ­സംഹി­ത സൃ­ഷ്ടി­ച്ച എം സി സിയോ?

ഇ­ന്ത്യന്‍ താ­രം വീ­രേ­ന്ദ്ര സെ­വാ­ഗിന് സെ­ഞ്ച്വ­റി­ക്ക് ഒ­രു­റണ്‍­മാത്രം മ­തി­യാ­യി­രി­ക്കെ­യാ­യി­രു­ന്നു രണ്‍­ദീ­വി­ന്റെ നോ­ബോള്‍. ക്രീ­സില്‍ നി­ന്നി­റ­ങ്ങി സെ­വാ­ഗ് പ­ന്ത് സി­ക്‌­സ­റി­ന് പ­റ­ത്തി­യെ­ങ്കിലും അ­മ്പ­യര്‍ അസ­ദ് റൗ­ഫ് ആദ്യം നോ­ബോള്‍ വി­ളിച്ചു. തു­ടര്‍­ന്ന് സി­ക്‌­സ­റും. മല്‍സ­രം ഇ­ന്ത്യ ആ­റു­വി­ക്ക­റ്റി­നു ജ­യിച്ചു. സെ­വാ­ഗ് അ­പ്പോ­ഴും 99ല്‍ തന്നെ. സെ­ഞ്ച്വ­റി­യാ­യെ­ന്നു ക­രു­തി ബാ­റ്റു­യര്‍ത്തി­യ സെ­വാ­ഗി­ന് പി­ന്നീ­ടാ­ണ് ‘ച­തി ‘മ­ന­സി­ലാ­യത്. ക­ളി തോല്‍­ക്കു­മെ­ന്ന ഭ­യ­മു­ള്ള­തി­നാ­ലാ­ണ് ല­ങ്കന്‍ ക­ളി­ക്കാര്‍ ഇത്ത­ര­മൊ­രു നീ­ക്ക­ത്തി­ന് മു­തിര്‍­ന്ന­തെ­ന്ന് സെ­വാ­ഗ് തു­റ­ന്ന­ടി­ച്ചു.

ക്രിക്ക­റ്റ് വി­ദ­ഗ്­ധരും ഇ­ന്ത്യന്‍ മാ­ധ്യ­മ­ങ്ങളും പ്ര­ശ്‌­നം ഏ­റ്റെ­ടു­ത്ത­തോ­ടെ ല­ങ്കന്‍ ക്രിക്ക­റ്റ് ബോര്‍­ഡ് ന­ട­പ­ടി­യു­മാ­യി രം­ഗ­ത്തെത്തി. നോ­ബോള്‍ ചെയ്ത രണ്‍­ദീ­വി­ന് ഒ­രു­മല്‍­സ­ര­ത്തില്‍ വി­ലക്ക്. നോ­ബോ­ളി­ന് പ്രേ­രി­പ്പി­ച്ച­താ­രെ­ന്ന് ക­ണ്ടെ­ത്താന്‍ അ­ന്വേ­ഷ­ണ­സം­ഘ­ത്തെയും നി­യ­മി­ച്ചു.

നോ­ബോ­ളില്‍ റണ്‍ നേ­ടി­യാല്‍ അ­ത് ബാ­റ്റ്‌­സ്­മാ­ന്റെ അ­ക്കൗ­ണ്ടി­ലെ­ത്തില്ല എന്ന­ത് പ­ലരും തി­രി­ച്ച­റിഞ്ഞത് ഈ വി­വാ­ദ­ത്തി­നു­ശേ­ഷ­മാണ്. മല്‍­സ­ര­ശേ­ഷം ക­മ­ന്റേ­റ്റര്‍ ചോ­ദി­ച്ച­പ്പോ­ഴാ­ണ് ക്യാ­പ്­റ്റന്‍ സം­ഗ­ക്കാ­ര­പോലും ഇത്ത­ര­മൊ­രു നി­യ­മ­ത്തെ­ക്കു­റി­ച്ച് ബോ­ധ­വാ­നാ­യത്. പ­ത്ത വര്‍­ഷ­മാ­യി അ­ന്താ­രാ­ഷ്ട്ര ക്രിക്ക­റ്റ് ക­ളി­ക്കു­ന്ന ല­ങ്കന്‍ ക്യാ­പ്റ്റ­ന് ഇത്ത­ര­മൊ­രു നി­യ­മ­മു­ണ്ടെ­ന്ന് അ­റി­യി­ല്ലെ­ങ്കില്‍ യു­വ­താ­രമാ­യ രണ്‍­ദീ­വി­ന്റെ കാര്യം പറ­യണോ!

ക്രി­ക്ക­റ്റി­ന്റെ വി­ക­സ­ന­ത്തി­നാ­യി സ്ഥാ­പി­ക്ക­പ്പെട്ട മേ­രില്‍­ബോണ്‍ ക്രിക്ക­റ്റ് കൗണ്‍­സി (എം സി സി) ന്റെ നി­യ­മ­ങ്ങള്‍ അ­ത്ര­ക്ക് ര­സ­ക­ര­മാണ്. ഇ­ന്ത്യ­ക്ക് ജ­യി­ക്കാന്‍ ഒ­രു­റണ്‍­മാ­ത്രം വേ­ണ­മെ­ന്നി­രിക്കെ രണ്‍­ദീ­വ് ചെയ്ത ബോള്‍ വൈ­ഡ് ആ­യെ­ന്നു ക­രു­തു­ക, ക്രീ­സ് വി­ട്ടി­റങ്ങി­യ സെ­വാ­ഗി­നെ സം­ഗക്കാ­ര സ്­റ്റ­മ്പു ചെ­യ്‌­തെന്നും ക­രു­തു­ക. സെ­വാ­ഗ് പു­റ­ത്താ­യെന്നാണോ നി­ങ്ങള്‍ ക­രു­തുന്നത്? നി­ങ്ങള്‍­ക്കു തെറ്റി. ഇ­വി­ടെ സെ­വാ­ഗ് പു­റ­ത്താ­കു­ന്നില്ല. അ­മ്പ­യര്‍ ആ­ദ്യം വൈ­ഡ് പ്ര­ഖ്യാ­പി­ക്കു­ന്ന­തോ­ടെ ഇ­ന്ത്യ ക­ളി ജ­യി­ക്കു­കയും സെ­വാ­ഗ് 99ല്‍ ത­ന്നെ തു­ട­രു­കയും ചെ­യ്യും. ഇ­താ­ണ് എം സി സി­യു­ടെ മ­ഹത്തായ നി­യമം!

ഇ­ന്ത്യന്‍ മാ­ധ്യ­മ­ങ്ങ­ളു­ടെ ഇ­ട­പെ­ട­ലാ­ണ് സംഭ­വം ഇ­ത്ര ഗു­രു­ത­ര­മാ­ക്കി­യ­തെ­ന്ന സം­ഗ­ക്കാ­ര­യു­ടെ ആ­രോ­പ­ണവും പരി­ശോ­ധി­ക്കേ­ണ്ടതല്ലേ? അ­തുവ­രെ ആ­ണ­വ ബാ­ധ്യ­തയും ലാല്‍ഗ­ഡ് റാ­ലിയും ചര്‍­ച്ച ചെ­യ്­തി­രു­ന്ന ചാ­ന­ലു­കള്‍ പി­ന്നീ­ട് രണ്‍­ദീ­വി­നെയും ദില്‍­ഷ­നെയും ‘കീ­റി­മു­റി­ച്ചു’. ലോ­ക­ത്തി­ലെ ഏ­റ്റവും വ­ലി­യ കാ­യി­ക­സം­ഘ­ട­ന­കളി­ലൊന്നാ­യ ബി സി സി ഐ­യു­ടെ നീ­ക്കങ്ങള്‍ ഭ­യ­ന്നാ­ണ് ല­ങ്കന്‍ ക്രിക്ക­റ്റ് ബോര്‍­ഡി­ന്റെ പെ­ട്ടെ­ന്നു­ള്ള നീ­ക്ക­മെ­ന്നതും വ്യ­ക്തം.

ഗ്രൗ­ണ്ടി­ന­ക­ത്ത ന­ട­ക്കു­ന്ന ഇത്ത­രം പ്ര­വൃ­ത്തി­കള്‍ മാ­ന്യന്‍­മാ­രു­ടെ ക­ളി­ക്ക് മാ­ന­ക്കേ­ടു­വ­രു­ത്തു­മെ­ന്നു­റപ്പ്. എ­ന്നാല്‍ മ­റ്റു­കാ­ര്യ­ങ്ങള്‍ കൂ­ടി പരി­ശോ­ധി­ച്ച ശേ­ഷം മാ­ത്ര­മേ ക­ളി­ക്കാര്‍­ക്കു­നേ­രെ എ­ന്തെ­ങ്കിലും ന­ട­പ­ടി­യെ­ടു­ക്കാവൂ. പാപ­ത്തെ വെ­റു­ക്കാം, പാ­പി­യെ ക­ല്ലെ­റി­യാ­തി­രിക്കാം.

Advertisement