എഡിറ്റര്‍
എഡിറ്റര്‍
പേടിത്തൊണ്ടന്‍ സുരാജ്
എഡിറ്റര്‍
Saturday 6th October 2012 12:41pm

പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന സുരാജ് വെഞ്ഞാറമ്മൂട് ഒന്ന് കളം മാറ്റി ചവിട്ടുകയാണ്. സ്ഥിരം കോമഡി കഥാപാത്രങ്ങളിലൂടെ ഒരേ ലേബലില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനായാണ് താരം പുതിയ ചിത്രത്തിലൂടെ എത്തുന്നത്.

യു.പ്രസന്നകുമാറിന്റെ തിരക്കഥയില്‍ പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിലൂടെയാണ് സുരാജ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

Ads By Google

എന്തിനേയും പേടിക്കേണ്ട ഇക്കാലത്ത് മനസിലുള്ള പേടി അടക്കിപ്പിടിച്ച് ജീവിക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ സുരാജ്. രാജീവന്‍ എന്ന് പേരുള്ള ഒരുഡിസൈനറിന്റെ ഉള്ളിലെ പേടി സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുകയാണ് പ്രദീപ് ചൊക്ലി പേടിത്തൊണ്ടനിലൂടെ.

അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ തന്റെ ജീവിതത്തിന് ഭീഷണിയുയര്‍ത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്ന സാധാരണക്കാരനാണ് രാജീവന്‍.

നാടകപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ യു.പ്രസന്നകുമാറിന്റെ ആദ്യതിരക്കഥയാണ് പേടിത്തൊണ്ടന്റേത്. ഡയമണ്ട് നെക്ലെയ്‌സിലൂടെ എത്തിയ അനുശ്രീയാണ് ചിത്രത്തിലെ നായിക. മധുപാല്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വിപിന്‍മോഹന്‍ ക്യാമറയും . കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതവും നിര്‍വഹിക്കുന്ന ചിത്രം വിജീഷ് മണിയാണ് നിര്‍മിക്കുന്നത്.

Advertisement