Categories

ഗര്‍ഭശ്രീമാനില്‍ ഗര്‍ഭം ധരിച്ച് സുരാജ് വെഞ്ഞാറമ്മൂട്

suraj2

സുരാജ് വെഞ്ഞാറമ്മൂട് ഗര്‍ഭം ധരിക്കുന്നു. ഛായാഗ്രാഹകനായ അനില്‍ ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലാണ് സുരാജ് ഗര്‍ഭം ധരിക്കുന്ന പുരുഷ കഥാപാത്രമായി അഭിനയിക്കുന്നത്.

മലയാളസിനിമയില്‍ അടുത്തിടെയായി ഗര്‍ഭകാല സിനിമകള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. സ്ത്രീകളുടെ ഗര്‍ഭധാരണമായിരുന്നു ഈ സിനിമകളിലെ വിഷയമെങ്കില്‍ പുരുഷഗര്‍ഭാവസ്ഥ ചിത്രീകരിക്കുന്ന ഒരു സിനിമയാണ് ഗര്‍ഭശ്രീമാന്‍.

പുരാണത്തില്‍ നിന്നെടുത്ത ചില കഥാസാരങ്ങള്‍ കോമഡിവത്ക്കരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ സയന്‍സും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ അംശവും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.

കളിമണ്ണ്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഗര്‍ഭം പ്രമേയമാക്കി മലയാള സിനിമയില്‍ ഗര്‍ഭശ്രീമാന്‍ നിര്‍മിക്കുന്നത്.

സാങ്കല്‍പ്പികമായി മെനഞ്ഞെടുക്കുന്ന കഥയും അസാധാരണമായ ഒരു ഇതിവൃത്തവുമാണ് ഈ സിനിമയുടെ സവിശേഷത.

ഹനീഷ് പവിത്രന്റേതാണ് ഗര്‍ഭശ്രീമാന്റെ കഥ. സുവചന്‍ തിരക്കഥ ഒരുക്കുന്നു. സുരാജിനൊപ്പം കലാഭവന്‍ ഷാജോണ്‍ , നെടുമുടി വേണു, ഷമ്മി തിലകന്‍ ,കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കും.

Tagged with: