എഡിറ്റര്‍
എഡിറ്റര്‍
ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി ഇതാ എഴുന്നള്ളുന്നു
എഡിറ്റര്‍
Wednesday 12th April 2017 12:19pm

കൊച്ചി: മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളയ്ക്ക് സമ്മാനിച്ച സുരഭി ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മുക്തയാിട്ടില്ല. അവാര്‍ഡ് നേട്ടത്തോടെ ജീവിതം മാറിമറിഞ്ഞെന്നാണ് സുരഭി പറയുന്നു.

പലരും സ്വീകരണത്തിനായി വിളിക്കുന്നുണ്ട്. എങ്കിലും സ്വന്തം നാടായ നരിക്കുനിക്കാര്‍ നല്‍കിയ സ്വീകരണമാണ് തന്നെ ഞെട്ടിച്ചുകളഞ്ഞതെന്ന് സുരഭി പറയുന്നു.

ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ചുകൊണ്ട് നരിക്കുനിയുടെ രാജവീഥിയിലൂടെ നരിക്കുനിയുടെ രാജകുമാരി ഇതാ എഴുന്നള്ളുന്നുവെന്ന് പറഞ്ഞാണ് ആനയിച്ചത്.

ഇതുപോലെ ഫ്‌ലാഷ് ലൈറ്റുകള്‍ മിന്നിമറിയുന്നത് സ്വപ്നം കണ്ടിരുന്നു. അവാര്‍ഡ് സ്വീകരിക്കാനുള്ള ആ യാത്രയെക്കുറിച്ച് ആകാംക്ഷയുണ്ട്. അവാര്‍ഡ് ശില്പം തന്റെ മറ്റ് ട്രോഫികളോട് സംസാരിക്കുന്നത് സങ്കല്‍പിക്കാറുണ്ട്. ചെറുപ്പം മുതലേയുള്ള ട്രോഫികള്‍ ഈ ട്രോഫി ഹിന്ദിക്കാരനാണോയെന്ന് പരസ്പരം ചോദിക്കുമായിക്കുമെന്നും സുരഭി പറഞ്ഞു.


Dont Miss നന്തന്‍കോട് കൂട്ടക്കൊല ആഭിചാര കര്‍മത്തിന്റെ ഭാഗമല്ല; നടന്നത് ആസൂത്രിത കൊലപാതകം


മിന്നാമിനുങ്ങ് സിനിമാ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡ് നേട്ടമെന്നും സുരഭി പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു സുരഭി. 100 ശതമാനം മനസ്സും കഥാപാത്രങ്ങള്‍ക്ക് അര്‍പ്പിക്കാറുണ്ട്. അതിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞ് സെലക്ടീവായാല്‍ താന്‍ ഈച്ചയാട്ടി വീട്ടില്‍ ഇരിക്കുകയേയുളളുവെന്ന് ബോധ്യമുണ്ട്.അതിനാല്‍ സീരിയസായ റോളുകള്‍ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യും.

അവാര്‍ഡ് കിട്ടിയശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും വിളിച്ച് അഭിനന്ദിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊന്നും വിളിച്ചിട്ടില്ല. രണ്ടുമൂന്ന് ദിവസം ഫോണ്‍ ഓഫായിരുന്നു. ഒരുപക്ഷേ വിളിച്ചിട്ട് കിട്ടാത്തതാവാം. അല്ലെങ്കില്‍ തിരക്ക് കഴിഞ്ഞ് വിളിക്കാമെന്ന് അവര്‍ കരുതുന്നുണ്ടാകുമെന്നും സുരഭി പറഞ്ഞു. മലയാളത്തിലെ എല്ലാ പ്രമുഖരോടൊപ്പവും അഭിനയിക്കണമെന്നാണ് ആഗ്രഹം.
അവാര്‍ഡിനുശേഷം പുതിയ ചിത്രത്തിലേക്ക് ക്ഷണമൊന്നും വന്നിട്ടില്ല.

കമ്മട്ടിപ്പാടത്തിന്റെ ക്യാമറാമാനായ അജിത്ത്കുമാറിന്റെ പുതിയ സിനിമയില്‍ നല്ല വേഷം ലഭിച്ചിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍ അവസരം ലഭിച്ചാല്‍ ചെയ്യുമെന്നും സുരഭി പറയുന്നു.

Advertisement