എഡിറ്റര്‍
എഡിറ്റര്‍
ഔസേപ്പച്ചന്‍ സാറിനെപ്പോലുള്ളവരുടെ അഭിനന്ദനമാണ് ഏറ്റവും വലിയ അംഗീകാരം: സുരഭി
എഡിറ്റര്‍
Saturday 11th March 2017 10:38am

മിന്നാമിനുങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തിലെ അഭിനയം കണ്ട് ഔസേപ്പച്ചന്‍ സര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും അദ്ദേഹത്തെപ്പോലുള്ളവരുടെ അംഗീകാരം തനിക്ക് പ്രചോദനമാണെന്നും നടി സുരഭി.

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സുരഭി ലക്ഷ്മി പറയുന്നു.

ഒരു ലോ ബജറ്റ് ചിത്രമാണ് മിന്നാമിനുങ്ങ്. ശക്തമായ ഒരു പ്രമേയം തീവ്രമായി അവതരിപ്പിക്കുകയായിരുന്നു ചിത്രത്തില്‍ ചെയ്തത്. ഫൈനല്‍ എഡിറ്റിങ് കഴിയുന്നതിന് മുന്‍പാണ് ചിത്രം ജൂറിയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രം തന്റെ അഭിനയ ജീവിതത്തില്‍ ഇത്രയേറെ ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.


Dont Miss മണിപ്പൂരില്‍ ഇറോം ശര്‍മ്മിള തോറ്റു


2017 തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വര്‍ഷമാണ്. മൂന്ന് പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം ഇതുവരെ തേടിയെത്തിയത്. മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നെന്നും സുരഭി പറയുന്നു.

മികച്ച നടിക്കുള്ള പുരസ്‌കാരം നടി രജിഷയ്ക്കല്ലായിരുന്നു സുരഭിക്കായിരുന്നു ലഭിക്കേണ്ടതെന്ന് ഔസേപ്പച്ചന്‍ അടുത്തിടെ പറഞ്ഞിരുന്നു. അത്രയേറെ മികവുറ്റ പ്രകടനമാണ് അവര്‍ ചിത്രത്തില്‍ കാഴ്ചവെച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Advertisement