കൊച്ചി:സാധാരണക്കാര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സുപ്രീം കോടതിയുടെ നാല് റീജ്യണല്‍ ബഞ്ചുകള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി ചെന്നൈയില്‍ ബഞ്ചു സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അഭിഭാഷകരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷ്ണയ്യര്‍.