എഡിറ്റര്‍
എഡിറ്റര്‍
ലൈഗികാരോപണം:സുപ്രീംകോടതിയുടെ ഇടപെടല്‍ പക്ഷപാതപരമായിരുന്നുവെന്ന് ഗാംഗുലി
എഡിറ്റര്‍
Wednesday 8th January 2014 8:39pm

a.k-ganguly

കൊല്‍ക്കത്ത: ലൈംഗികാരോപണക്കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ പക്ഷപാതപരമായിരുന്നുവെന്ന് ജസ്റ്റിസ് എ.കെ ഗാംഗുലി. ആരോപണം തന്നെ തകര്‍ത്തുവെന്നും രാജി വച്ചത് കുറ്റസമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ നല്ല വിശ്വാസത്തോടെയായിരുന്നു സുപ്രീംകോടതിയില്‍ ഹാജരായതെന്നും എന്നാല്‍ കോടതിയിലെ പാനലില്‍ നിന്ന് തനിക്ക് നീതിപൂര്‍വ്വകമായ ഇടപെടല്‍ ലഭിച്ചില്ലെന്നും വളരെ മോശവും പക്ഷപാതപരവുമായിരുന്നു കോടതിയുടെ ഇടപെടല്‍ എന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിദ്യാര്‍ത്ഥിയായ ഒരു കുട്ടിക്കെതിരെ ഒരിക്കലും നിയമനടപടിക്ക് മുതിരില്ല. അതിനേക്കാള്‍ നല്ലത് ജയിലില്‍ പോകുന്നതാണ്. അഭിഭാഷകക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കില്ലെന്നും യുവഅഭിഭാഷകക്ക് നല്ലത് മാത്രം വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ മമതയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും വിമര്‍ശിച്ചതിന് പ്രതികാരമായാണ് തന്നെ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മമത ആവശ്യപ്പെട്ടതെന്നും ഗാംഗുലി പറഞ്ഞു.

തിങ്കളാഴ്ച്ചയാണ് ജസ്റ്റിസ് എ.കെ ഗാംഗുലിയുടെ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ അംഗീകരിച്ചത്.

ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  നീക്കം തുടങ്ങിയതിനിടെയായിരുന്നു രാജി. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണത്തെ താന്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബര്‍ ആറിനാണ് ജഡ്ജിക്കെതിരേ ജൂനിയര്‍ അഭിഭാഷക ലൈംഗികാരോപണമുന്നയിച്ച് ബ്ലോഗ് പുറത്തിറക്കിയത്. 2012 ഡിസംബറില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച്  ഗാംഗുലി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അഭിഭാഷകയുടെ വെളിപ്പെടുത്തല്‍.ജേണല്‍ ഓഫ് ഇന്ത്യന്‍ ലോ ആന്‍ഡ് സൊസൈറ്റി എന്ന ബ്ലോഗിലൂടെയാണ് യുവതി ജസ്റ്റിസിനെതിരെ രംഗത്തെത്തിയത്.

Advertisement