എഡിറ്റര്‍
എഡിറ്റര്‍
മരുന്ന് പരീക്ഷണം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
എഡിറ്റര്‍
Monday 8th October 2012 12:18pm

ന്യൂദല്‍ഹി: മനുഷ്യരിലെ മരുന്ന് പരീക്ഷണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. 2005 മുതല്‍ 2012 വരെ എത്ര പരീക്ഷണമാണ് നടത്തിയതെന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

Ads By Google

മരുന്ന് പരീക്ഷണത്തില്‍ മരണമടഞ്ഞവരില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, പരീക്ഷണത്തിന് മുന്‍പ് രോഗികളെ ഇക്കാര്യം അറിയിച്ചിരുന്നോ, പരീക്ഷണത്തില്‍ ഉണ്ടായ പാര്‍ശ്വഫലങ്ങള്‍, ഏതൊക്കെ മരുന്നുകളിലാണ് പരീക്ഷണം നടത്തിയത് തുടങ്ങിയ നാല് കാര്യങ്ങള്‍ക്കുള്ള വിശദീകരണമാണ് കോടതി ആവശ്യപ്പെട്ടത്.

മനുഷ്യരിലെ മരുന്ന്പരീക്ഷണം നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മനുഷ്യരിലെ മരുന്ന് പരീക്ഷണത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നത്.

Advertisement