Categories

Headlines

പത്മനാഭക്ഷേത്രം: നിധി കണക്കെടുക്കാന്‍ വിദഗ്ധസമിതി

pathmanabhaswami-templeന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ സ്വത്തിന്റെ മൂല്യം കണക്കാക്കാന്‍ സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയമിച്ചു. ദേശീയ മ്യൂസിയം ഡയറക്ടറായ സി.വി. ആനന്ദബോസാണ് സമിതി ചെയര്‍മാന്‍.

അഞ്ചംഗങ്ങളാണ് സമിതിയിലുള്ളത്. പുരാവസ്തുവകുപ്പിന്റെയും റിസര്‍വ് ബാങ്കിന്റെയും ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാവും. ദേശീയ മ്യൂസിയം സംരക്ഷണ സമിതി അംഗം എം.വി നായരും, ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസറുമാണ് മറ്റംഗങ്ങള്‍.

ഇതിനു പുറമേ സമിതി അംഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരിശോധനയ്ക്ക് സജ്ജീകരണങ്ങള്‍ എത്തിക്കുന്നതിനും ഒരു ഏകോപനസമിതിയെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, ദേവസ്വം സെക്രട്ടറി, ജസ്റ്റിസ് എം.എന്‍ കൃഷ്ണന്‍ എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍.

ക്ഷേത്രത്തിലെ നിധി സൂക്ഷിക്കാന്‍ മ്യൂസിയം നിര്‍മ്മിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഈ സമിതിയ്ക്കായിരിക്കുമെന്ന് കോടതി അറിയിച്ചു. പരിശോധന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണം. സമിതി അംഗങ്ങളെക്കൂടാതെ അന്യരാരും കണക്കെടുപ്പില്‍ ഇടപെടാന്‍ പാടില്ല. കണക്കെടുപ്പ് പൂര്‍ത്തിയായശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പൗരാണിക മൂല്യമുള്ളവ, ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ളവ, ഇതില്‍രണ്ടിലും പെടാത്തവ എന്നിങ്ങനെ നിധിയെ മൂന്നായി വിഭജിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ കൂടാതെ ക്ഷേത്ര സുരക്ഷയ്ക്ക് മറ്റ് ഏജന്‍സികളെയും ചുമതലപ്പെടുത്തണം. നിലവറകള്‍ക്ക് ഉരുക്ക് മതിലുകള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബി നിലവറ തുറക്കണമോയെന്ന കാര്യം സമിതിക്ക് തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. . നേരത്തെ ബി നിലവറ തുറക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

സ്വത്തുക്കള്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിധി സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്