ന്യൂദല്‍ഹി: വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവര്‍ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി.’ പണം നല്‍കിയോ ലൈഗികാവശ്യങ്ങള്‍ക്കുവേണ്ടിയോ, ജോലിക്കാരിയോ ആയി ഒരു പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതിനെ വിവാഹത്തിന്റെ പരിധിയില്‍ പെടത്താനാവില്ല’. സ്ുപ്രീം കോടതി പ്രഖ്യാപിച്ചു.

14വര്‍ഷം ഒരുമിച്ചു ജീവിച്ചശേഷം വേര്‍പിരിഞ്ഞ ദമ്പതികളുടെ കേസിലാണ് സുപ്രീം കോടതിയുടെ പുതിയ പ്രഖ്യാപനം.നേരത്തെ തമിഴ്‌നാട്ടിലുള്ള ഒരു വിചാരണക്കോടതി 14വര്‍ഷം ഒരുമിച്ച് ജീവിച്ചവര്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണെന്ന് പറഞ്ഞിരുന്നു.അതിനെതിരെ പങ്കാളി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ അപ്പീലിന്‍മേലുള്ള വിധിയും സ്ത്രീക്ക് അനുകൂലമായിരുന്നു. ആ വിധിയാണ് സുപ്രീംകോടതി തിരുത്തിയത്.

Subscribe Us:

‘ഈ പ്രഖ്യാപനത്തോടെപല സ്ത്രീകളും 2005ലെ ഗാര്‍ഹിക പീഠന ആക്ടിലെ വിവാഹമായികണക്കാക്കാവുന്ന ബന്ധങ്ങളുടെ സംരക്ഷണ പരിധിയില്‍ നിന്നും ഒഴിവാകും’ കോടതി വിലയിരുത്തി.