എഡിറ്റര്‍
എഡിറ്റര്‍
സമാനതകകളില്ലാത്ത ക്രൂരത; നിര്‍ഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു
എഡിറ്റര്‍
Friday 5th May 2017 2:44pm

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ദല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ പീഡനമുണ്ടാകുന്നത്. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

സമാനതകളില്ലാത്ത ക്രൂരത എന്നാണ് സുപ്രീം കോടതി സംഭവത്തെ വിശേഷിപ്പിച്ചത്. മുകേഷ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവച്ചത്.


Also Read: ഫൈന്‍ അടിച്ച 25,000രൂപയിലേക്ക് #എന്റെ വക 5: സര്‍ക്കാറിനെ പരിഹസിച്ച് വി.ടി ബല്‍റാം


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ സാധാരണയായ പീഡനക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാറുള്ളൂ. രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്ന കേസില്‍ പ്രതികളുടെ ക്രൂരത സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി വധശിക്ഷ ശരിവച്ചത്.

Advertisement