എഡിറ്റര്‍
എഡിറ്റര്‍
‘ഇങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല’; സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ഇങ്ങനെ
എഡിറ്റര്‍
Monday 24th April 2017 4:02pm

 

ന്യൂദല്‍ഹി: ടി.പി സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന വാദം ശരി വെച്ച് വിധി പകര്‍പ്പ്. തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ചട്ടവിരുദ്ധമായി നിയമനങ്ങള്‍ നടത്താനാണ് നീക്കമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല എന്നാണ് കോടതി വിധിയില്‍ പറയുന്നത്.

സെന്‍കുമാറിനോട് സര്‍ക്കാര്‍ കാണിച്ചത് കടുത്ത അനീതിയാണ്. ‘അണ്‍ഫെയര്‍ ട്രീറ്റ്‌മെന്റ്’ (Unfair Treatment) എന്ന വാക്ക് ഉപയോഗിച്ചാണ് ഇക്കാര്യം വിധിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിയ്ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു.


Also Read: ‘നിങ്ങള്‍ക്ക് ശല്യ ചെയ്യാനുള്ളതല്ല കാട്ടുമൃഗങ്ങള്‍’; കാട്ടുപാതയില്‍ ആനക്കുട്ടിയെ ശല്യം ചെയ്തവരില്‍ നിന്ന് 20,000 രൂപ പിഴയീടാക്കി തമിഴ്‌നാട് വനം വകുപ്പ്


ഏകപക്ഷീയമായാണ് സെന്‍കുമാറിനെ സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയത്. ടി.പി സെന്‍കുമാറിനെ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പുറ്റിങ്ങല്‍ കേസിലും ജിഷ കേസിലും സെന്‍കുമാറിനെ മാത്രമായി കുറ്റം പറയാന്‍ കഴിയില്ല. സെന്‍കുമാറിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമായേക്കാമെന്നും വിധിയില്‍ പറയുന്നു.

ഇത്തരമൊരു കേസില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഇത്ര കടുത്ത ഭാഷ ഉപയോഗിച്ച സാഹചര്യം മുന്‍പുണ്ടായിട്ടില്ല എന്നാണ് സെന്‍കുമാറിന്റെ അഭിഭാഷകനായ ഹാരിസ് ബീരാന്‍ പറയയുന്നത്. ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാറിന് എതിരായിരുന്നു വിധി.

സുപ്രീം കോടതി വിധിയുടെ പൂര്‍ണ്ണരൂപം വായിക്കാം

 

Advertisement