Categories

ബലാത്സംഗക്കേസുകളില്‍ ഇരയുടെ സ്വഭവദൂഷ്യം പ്രധാനമല്ല: സുപ്രീം കോടതി

supreme-court

ന്യൂദല്‍ഹി: ബലാത്സംഗക്കേസ്സുകളില്‍ സ്ത്രീയുടെ സ്വഭാവദൂഷ്യം അപ്രസക്തമാണെന്ന് സുപ്രീംകോടതി. . ഇരയുടെ കന്യകാത്വം മുന്‍പ് നഷ്ടപ്പെട്ടതാണെന്നത് ആര്‍ക്കെങ്കിലും അവരെ ബലാത്സംഗം ചെയ്തുന്നതിന് ന്യായീകരണമല്ല.

പ്രതിയാണ് ഇവിടെ വിചാരണ നേരിടുന്നത്. ഇക്കാരണത്താല്‍ ഇരയുടെ സ്വഭാവദൂഷ്യം അപ്രസക്തമാണെന്നും  കോടതി പറഞ്ഞു.

Ads By Google

ഇരയ്ക്ക് നിരവധി ലൈംഗിക പങ്കാളികളുണ്ടെന്നത് പ്രതിക്ക് നീചകൃത്യം ചെയ്യുന്നതിന് ന്യായീകരണമല്ലെന്നും ജസ്റ്റിസ്സുമാരായ ബി.എസ്. ചൗഹാന്‍, എഫ്.എം.ഐ. കലീഫുള്ള എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

പീഡനത്തിനിരയായ സ്ത്രീയുടെ ലൈംഗികജീവിതം കുത്തഴിഞ്ഞതാണെന്നും ഇക്കാരണത്താല്‍ തന്റെ ശിക്ഷ ഇളവുചെയ്യണമെന്നും ആവശ്യപ്പെട്ട് ബലാത്സംഗക്കേസ് പ്രതി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബലാത്സംഗം ഒരു സ്ത്രീക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ഇക്കാരണത്താല്‍ കോടതികള്‍ ഇത്തരം കേസുകള്‍ കര്‍ശനമായും ദൃഢമായും നേരിടണം

ചാരിത്ര്യം നഷ്ടമായ സ്ത്രീക്കും ഒരാളോടോ എല്ലാവരോടുമോ ലൈംഗികബന്ധത്തിന് തയ്യാറല്ലെന്ന് പറയാനുള്ള അവകാശമുണ്ട്. കാരണം അവള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വസ്തുവോ ഇരയോ അല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

Tagged with: |