ന്യൂദല്‍ഹി: ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഉന്നതാധികാര സമിതി വനം വകുപ്പിന് നോട്ടീസ് അയച്ചു. ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുമ്പോള്‍ 150 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടിസയച്ചിരിക്കുന്നത്.

ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുത്ത നടപടി വിശദീകരിക്കണമെന്ന നോട്ടീസ്, ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുത്ത റവന്യൂ വകുപ്പിന് പകരം വനംവകുപ്പിനാണ് അയച്ചിരിക്കുന്നത് . ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോഡാണ് നോട്ടീസ് വിശദീകരണം ചോദിക്കുന്നത്.

Subscribe Us: