എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളികളുടെ കൈകള്‍ വെട്ടി: വാര്‍ത്തയെ തുടര്‍ന്ന് സുപ്രീം കോടതിയുടെ ഇടപെടല്‍
എഡിറ്റര്‍
Monday 27th January 2014 9:15pm

chopping-hand

ന്യൂദല്‍ഹി: തൊഴിലാളികളുടെ കൈകള്‍ വെട്ടിയ സംഭവത്തില്‍ വിശദീകരണമാരാഞ്ഞ് ഒഡീഷ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിലൂടെയാണ് സംഭവം കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്.

ഒഡീഷയില്‍ കലഹണ്ടി ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.

ഒഡീഷ സ്വദേശികളായ രണ്ട് തൊഴിലാളികളുടെ വലതു കൈകള്‍ ആന്ധ്രാ സ്വദേശിയായ കോണ്‍ട്രാക്ടര്‍ വെട്ടിയെന്നാണ് വാര്‍ത്ത.

തൊഴില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ട്രാക്ടറും സഹായികളും ചേര്‍ന്ന് തൊഴിലാളികളുടെ കൈ വെട്ടിയതെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആന്ധ്രാക്കാരനായ കോണ്‍ട്രാക്ടര്‍ക്കും സഹായികള്‍ക്കും വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Advertisement