എഡിറ്റര്‍
എഡിറ്റര്‍
അറസ്റ്റിനെതിരായുള്ള ആഷിശ് നാന്ദിയുടെ വാദം ഇന്ന് സുപ്രിം കോടതിയില്‍
എഡിറ്റര്‍
Friday 1st February 2013 1:25pm

ന്യൂദല്‍ഹി: അറസ്റ്റിനെതിരായുള്ള ആഷിശ് നാന്ദിയുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പിന്നോക്കവിഭാഗങ്ങളാണ് അഴിമതിക്കു പിന്നില്ലെന്ന് ആഷിശ്‌നാന്ദിയുടെ പ്രസ്താവനക്കെതിരെ എസ്.സി എസ്.ടി പ്രിവന്‍ഷന്‍ ആക്ട് പ്രകാരം ജയ്പൂര്‍ കേസ് കേസ് എടുത്തിരുന്നു.

Ads By Google

തനിക്കെതിരെ തയ്യാറാക്കിയ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കണമെന്ന് ആഷിശ് ആവശ്യപ്പെട്ടിരുന്നു.  ജനുവരി 26 ന് ജയ്പൂര്‍ സാഹിത്യോത്സവത്തിലാണ് നാന്ദി വിവാദ പരാമര്‍ശം നടത്തിയത്.

അഴിമതിക്കാരെല്ലാം പിന്നോക്കവിഭാഗങ്ങളില്‍ നിന്നാണെന്നാണ് പറഞ്ഞിരുന്നത്.  എന്നാല്‍ പിന്നീട് താന്‍ പറഞ്ഞത് ദുര്‍വ്യാഖ്യാനിച്ചതാണെന്നും പിന്നോക്കക്കാരെ  താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും ആഷിശ് നാന്ദി പറഞ്ഞിരുന്നു.

താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ദളിതര്‍ നടത്തുന്ന അഴിമതി മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മറ്റ് സമ്പന്നരുടെ അഴിമതികള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ആഷിശ് വ്യക്തമാക്കിയിരുന്നു.

ഈ പരാമര്‍ശം ജയ്പൂരില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റ് തന്നെയാണ് അഴിച്ചു വിട്ടത്. ജയ്പൂര്‍ സാഹത്യോത്സവം നടത്തിയ സഞ്ചയ് റോയിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അഡീഷണല്‍ കമ്മീഷണര്‍ ബിജുജോര്‍ജ് ജോസഫ് അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയക്കാരോട് മാപ്പുപറയില്ലെന്നും തന്റെ പ്രസംഗശൈലിയോ എഴുത്തുരീതിയോ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement