ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടക്കാല നിരോധനം തുടരുന്നതു സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. എന്‍ഡോസള്‍ഫാനെ കുറിച്ച് പഠിച്ച പ്രത്യേക സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സുപ്രീംകോടതി രാജ്യത്തെ എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനവും വില്‍പനയും ഉപയോഗവും ഇടക്കാലത്തേക്ക് നിരോധിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനല്ലെന്നും അയഡിന്റെ കുറവാണെന്നുമുള്ള കീടനാശിനി നിര്‍മാതാക്കളുടെയും കേന്ദ്രസര്‍ക്കാരിന്റെയും സത്യവാങ്മൂലവും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. അതേസമയം എന്‍ഡോസള്‍ഫാന്‍ വിരുദ്ധറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച ICMR നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കി. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക വന്ദന ശിവയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.