ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ പുനെയിലെ വ്യവസായി ഹസന്‍ അലിഖാന് ജാമ്യം അനുവദിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. ഹസന്‍ അലിഖാനെ ജാമ്യം നല്‍കിയ മുംബൈ ഹൈക്കോടതി നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുന്നതായും അതുവരെ ഹൈക്കോടതി വിധി നടപ്പാക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അല്‍ടാമാസ് കബീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.