ന്യൂദല്‍ഹി: മുംബൈ ആക്രമണക്കേസില്‍ തടവില്‍ കഴിയുന്ന അജ്മല്‍ കസബിന്റെ വധശിക്ഷയ്ക്ക് സുപ്രിംകോടതിയുടെ താല്‍ക്കാലിക സ്റ്റേ. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറിനും സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

കേസ് വീണ്ടും ജനുവരി 31ന് പരിഗണിക്കും.

Subscribe Us:

ഫെബ്രുവരി 21നാണ് പ്രത്യേക വിചാരണക്കോടതിയുടെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചത്. ജയില്‍ അധികൃതര്‍ മുഖേനയാണ് കസബ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു നിയമ സംബന്ധമായ കാര്യങ്ങളില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി ചുമതലപ്പെടുത്തിയിരുന്നു. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോഴുള്ളത്.