muringoor caseന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്. ഈ മാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും പൊതുപ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മാനേജ്‌മെന്റ് നടത്തിയ പ്രവേശപരീക്ഷ ലിസ്റ്റ് പ്രകാരം നിയമനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. പ്രവേശന പരീക്ഷ നടത്തുന്ന കാര്യം മുഹമ്മദ് കമ്മിറ്റിയെ അറിയിച്ചിരുന്നതായും മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചു.