എഡിറ്റര്‍
എഡിറ്റര്‍
വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
എഡിറ്റര്‍
Wednesday 19th September 2012 3:04pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമസഭയില്‍ കഹാറിന്റെ വോട്ടവകാശവും പുന:സ്ഥാപിച്ചു.

ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ എസ്. പ്രഹ്‌ളാദന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പ്രഹ്‌ളാദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഹ്‌ളാദന്‍ കോടതിയെ സമീപിച്ചത്.

Ads By Google

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് നീരീക്ഷിച്ച ഹൈക്കോടതി ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇതിനെതിരെ കഹാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏത് നിയമപ്രകാരമാണെന്ന് ഹൈക്കോടതി വിശദീകരിക്കുന്നില്ലെന്ന് കാണിച്ചാണ് കഹാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സി.പി.ഐ.എമ്മിലെ എ.എ റഹിമിനെ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് (ഐ)സ്ഥാനാര്‍ത്ഥിയായ വര്‍ക്കല കഹാര്‍ വിജയിച്ചത്.

Advertisement