ന്യൂദല്‍ഹി: അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന കേസില്‍ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി ദിനകരനെതിരേയുള്ള നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ദിനകരനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതിയുടെ ഓഫീസിന് കോടതി നോട്ടീസ് അയച്ചു. ദിനകരനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച സമിതിയില്‍ അഭിഭാഷകന്‍ പി.പി. റാവുവിനെ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സമിതി അധ്യക്ഷനും നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തേ ദിനകരന്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന് ജസ്റ്റിസ് അഫാതാബ് ആലത്തിന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ദിനകരനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രാജ്യസഭ പാസാക്കിയിരുന്നു.