എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില നിയന്ത്രണം: വന്‍കിട ഉപഭോക്താക്കളുടെ ഹരജിയില്‍ സ്‌റ്റേ
എഡിറ്റര്‍
Tuesday 14th May 2013 11:21am

fuel

ന്യൂദല്‍ഹി: ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതിനെതിരെ രാജ്യത്തെ വന്‍കിട ഉപഭോക്താക്കള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളിലെ നടപടിക്രമങ്ങളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

Ads By Google

കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് സ്റ്റേ. ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

വില നിയന്ത്രണം എടുത്തുകളയുന്ന നയവുമായി മുന്നോട്ടുപോകുന്നത് വിലക്കിക്കൊണ്ടായിരുന്നു ഹൈക്കോടതികളുടെ നേരത്തേയുള്ള ഉത്തരവ്. വന്‍കിട ഉപഭോക്താക്കളില്‍ പെട്ട കെ.എസ്.ആര്‍.ടി.സിയും കേരള ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈകോടതി പരിഗണനയിലിരിക്കുന്ന ഹരജികളില്‍ ഇനി സുപ്രീം കോടതിയാണ് വാദം കേള്‍ക്കുക.

ഹൈക്കോടതി ഉത്തരവുകളിലെ നടപടിക്രമങ്ങള്‍ മാത്രമാണ് സ്‌റ്റേ ചെയ്തത് എന്നതിനാല്‍ സുപ്രീംകോടതി അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കെ.എസ്.ആര്‍.ടി.സിക്ക് തുടര്‍ന്നും സബ്‌സിഡി നിരക്കില്‍ ഡീസല്‍ ലഭിക്കും.

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ ലഭിക്കുമ്പോള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തി കെ.എസ്.ആര്‍.ടി.സിയെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി ഹരജിയില്‍ പറഞ്ഞിരുന്നത്.

Advertisement