എഡിറ്റര്‍
എഡിറ്റര്‍
കാലിത്തീറ്റ കുംഭകോണക്കേസ്: സി.ബി.ഐ ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
എഡിറ്റര്‍
Friday 29th November 2013 1:29pm

lalu-prasad

ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട  ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍

സി.ബി.ഐ ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സി.ബി.ഐ യോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

അഭിഭാഷകന്‍ രാംജത് മലാനിയാണ് കേസില്‍ ലാലുപ്രസാദ് യാദവിന് വേണ്ടി ഹാജരാകുന്നത്.

44 പേര്‍ ശിക്ഷിക്കപ്പെട്ട കേസില്‍ 37 പേരും ജാമ്യത്തിലിറങ്ങിയെന്നും ലാലുവിന് മാത്രമാണ് ജാമ്യം അനുവദിക്കാത്തതെന്നും കേസില്‍ ലാലുവിനൊപ്പം അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട മറ്റൊരാള്‍ക്കും ജാമ്യം ലഭിച്ചുവെന്നും രാംജത് മലാനി പറഞ്ഞു.

ബാക്കി ആറുപേരുടെ ജാമ്യാപേക്ഷ പരിഗണനയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് സി.ബി.ഐക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.

കേസ് അടുത്ത മാസം 13 ന്പരിഗണിക്കും.

1996 ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍ നിന്ന് വാങ്ങിയെന്നാണ് കേസ്. കേസില്‍ ലാലുവിനെ കൂടാതെ 44 പ്രതികളാണുള്ളത്.

Advertisement