എഡിറ്റര്‍
എഡിറ്റര്‍
ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുടെ റിപ്പോര്‍ട്ട് സാക്കിയ ജഫ്രിക്ക് നല്‍കണം: സുപ്രീം കോടതി
എഡിറ്റര്‍
Friday 8th February 2013 10:39am

ന്യൂദല്‍ഹി: ഗുജറാത്ത് ഗുല്‍ബെര്‍ഗ് കൂട്ടക്കൊലയുടെ റിപ്പോര്‍ട്ട് സാക്കിയ ജഫ്രിക്ക് നല്‍കണമെന്ന് സുപ്രീം കോടതി. ഗുല്‍ബെര്‍ഗ് കൂട്ടക്കൊലയില്‍ മരിച്ച കോണ്‍ഗ്രസ്സ് നേതാവിന്റെ ഭാര്യയാണ് സാക്കിയ ജഫ്രി. 2002 ലാണ് സംഭവം നടക്കുന്നത്. അന്ന് 66  പേര്‍ കൊല്ലപ്പെട്ടിരുന്നു.

Ads By Google

ഇന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി  നരേന്ദ്ര മോഡിയടക്കം 62 പേര്‍ കേസില്‍ ആരോപണ വിധേയരായിരുന്നു. കലാപം നടക്കുമെന്നറിഞ്ഞിട്ടും അത് തടയാന്‍ മോഡി ശ്രമിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം

നരേന്ദ്ര മോഡിക്ക് കേസില്‍ പങ്കില്ലെന്ന് പറഞ്ഞ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സാക്കിയ ജഫ്രിക്ക് നല്‍കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് രേഖകള്‍ സാക്കിയ ജഫ്രിക്ക് നല്‍കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  ഇതിനെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ  റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ ഹരജി നല്‍കാനും  സുപ്രീം കോടതി അനുമതി നല്‍കി.

Advertisement