Categories
chemmannoor

മോദിക്കെതിരായ അഴിമതി ആരോപണ ഹര്‍ജി സുപ്രീംകോടതി തള്ളി

modi

ന്യൂദല്‍ഹി: സഹാറ-ബിര്‍ള കോഴക്കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം നടത്താനാകില്ലെന്നു പറഞ്ഞാണ് കോടതി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.


Also read ഓംബുഡ്‌സ്മാനുമായി സര്‍ക്കാര്‍: സ്വാശ്രയ കോളേജുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍


മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ കമ്പനിയില്‍ നിന്ന് കൈക്കുലി വാങ്ങിയെന്നായിരുന്നു ആരോപണം. 2013-14 കാലത്ത് സഹാറ ഓഫീസുകള്‍ റെയ്ഡ് ചെയ്ത സി.ബി.ഐയും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് കേസിലെ നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തത്.

കേസില്‍ അന്വേഷണം സാധ്യമല്ലെന്ന നിലപാടായിരുന്നു നേരത്തെയും സുപ്രീം കോടതി കൈക്കൊണ്ടത്. പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു വീണ്ടും കേസില്‍ വാദം കേട്ടത്. ഡയറിയില്‍ പറയുന്ന രാഷ്ട്രീയക്കാര്‍ സഹാറയില്‍ നിന്നു കൈക്കൂലി വാങ്ങിയന്നു രേഖകള്‍ വ്യക്തമാക്കുന്നില്ലെങ്കിലും ഡയറിയില്‍ പറയുന്ന രാഷ്ട്രീയക്കാരുടെ പേരില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കണമെന്നും തുടര്‍ അന്വേഷണം നടത്തി സത്യം പുറത്ത്‌കൊണ്ടുവരണമെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം. എന്നാല്‍ പേന, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ട്, തുടങ്ങി സഹാറ ബിര്‍ള കേസില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വിശ്വാസ യോഗ്യം അല്ലെന്നു ഇന്‍കം ടാക്‌സ് സൈറ്റ്‌ലേമെന്റ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട് എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്

കോര്‍പ്പറേറ്റുകള്‍ മോദിക്ക് പണം നല്‍കിയതില്‍ യാതൊരുവിധ തെളിവും ഇല്ലെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി വാദിച്ചത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കേഹര്‍ അധ്യക്ഷനായ ബെഞ്ച് തെളിവില്ലെന്നു പറഞ്ഞതിനാല്‍ പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര, അമിതാവ് റായ് എന്നവരടങ്ങിയ  ബെഞ്ചാണ് ഇന്ന് ഹര്‍ജി തള്ളിയത്.