എഡിറ്റര്‍
എഡിറ്റര്‍
മഅദനിയ്ക്ക് ജാമ്യമില്ല; നാളെ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 28th March 2014 12:37pm

abdul-nasar-madani

ന്യൂദല്‍ഹി: ബംഗലൂരു സ്ഥോടനക്കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. മഅദനിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മഅദനിയ്ക്ക് തല്‍ക്കാലം ജാമ്യം അനുവദിയ്ക്കുന്നില്ലെന്ന് അറിയിച്ചു. ജാമ്യപേക്ഷ കോടതി പിന്നീട് പരിഗണിയ്ക്കും.

വിദഗ്ധ ചികിത്സയ്ക്കായി മഅദനിയെ ബംഗലൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. അഡ്മിറ്റ് റിപ്പോര്‍ട്ട് തിങ്കാളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ബി.എസ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കാണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനും വേണ്ടി മഅദനി രോഗങ്ങള്‍ പെരുപ്പിച്ച് കാണിയ്ക്കുകയാണ്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി നിര്‍ദേശിച്ചപ്പോള്‍ നാല് തവണയാണ് മഅദനി അത് നിരസിച്ചത്. മുന്‍ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിയ്ക്കണമെന്ന് ശഠിച്ചു. കഴിഞ്ഞ 15ന് മണിപ്പാല്‍ ആശുപത്രിയില്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ഗുരുതരമായ അസുഖങ്ങളൊന്നും കണ്ടെത്തിയതുമില്ല- എന്നായിരുന്നു സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍.

കര്‍ണാടക സെന്‍ട്രല്‍ പ്രിസണ്‍ ചീഫ് സൂപ്രണ്ട് എച്ച്.വി വീരേന്ദ്ര സിംഹയാണ് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയത്.

Advertisement