mullaperiyar-rw
ന്യൂദല്‍ഹി:മുല്ലപ്പെരിയാര്‍ കേസില്‍ വാദം കേള്‍ക്കുന്നത രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പാലിച്ചാല്‍ മാത്രമേ വാദം നീട്ടിവെക്കാനാവൂവെന്ന് കോടതി അറിയിച്ചു. കേസില്‍ കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരുന്നു ഇതുവരെ കോടതിയില്‍ ഹാജരായിരുന്നത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ മറ്റൊരു കേസില്‍ ഹാജരാകാനുള്ളതിനാല്‍ അദ്ദേഹം മുല്ലപ്പെരിയാര്‍ കേസില്‍ ഹാജരായിരുന്നില്ല.

കേരളത്തിന്റെ ഡാം സുരക്ഷാ നിയമത്തെ എതിര്‍ത്തുകൊണ്ടുള്ള തമിഴ്‌നാടിന്റെ ഹരജിയില്‍ അന്തിമ വാദം നടന്നു കൊണ്ടിരിക്കുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന മൂന്ന് അഭിഭാഷകരാണ് തമിഴ്‌നാടിന് വേണ്ടി ഹാജരാകുന്നത്.

എന്നാല്‍ പുതിയ ഡാമിന് വേണ്ടിയുള്ള സര്‍വ്വെ അനുവദിക്കരുതെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി തള്ളി.

ഒ­ക്ടോ­ബര്‍ 21 2009 10.45 IST