എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗക്കേസ്: ജോസ് തെറ്റയിലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി
എഡിറ്റര്‍
Thursday 2nd January 2014 12:19pm

jose-thettayil

ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ ജോസ് തെറ്റയലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.

തെറ്റയിലിനെതിരായ ഹരജി റദ്ദാക്കിയ ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

തെറ്റയിലിനെതിരായ ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. തെറ്റയില്‍ ബലാത്സംഗം നടത്തിയതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നില്ല. ഇത് ഇദ്ദേഹത്തിനെതിരായ കെണി ഒരുക്കലായിരുന്നു.

കേസ് രാഷ്ട്രീയപ്രേരിതമാണ് . യുവതിയുടെ സത്യവാങ്മൂലത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. മകനെ വിവാഹം ചെയ്യാനായി മകന്റെ പിതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്ന വിചിത്രമായ കാര്യമാണ് യുവതി ചെയ്തിരിക്കുന്നത്.

ഇത് എവിടേയും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. ഏത് ലോകത്താണ് യുവതി ജീവിക്കുന്നതെന്നും കോടതി ചോദിച്ചു.

തെറ്റയിലിന്റെ മകന്‍ ആദര്‍ശിനെ വിവാഹം ചെയ്ത് തരാമെന്ന് വാഗ്ദാനം ചെയ്ത് തെറ്റയില്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി.

തന്റെ സമ്മതത്തോടെയല്ല ബലാത്സംഗമാണ് നടന്നതെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍

തെറ്റയിലിനെ തിരെയുള്ള കേസ് അസാധാരണമാണെന്നും ഇദ്ദേഹത്തിനെ തിരെയുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ബോധപൂര്‍വമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ബലാത്സംഗം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ആ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറയുകയും ചെയ്തു. പെണ്‍കുട്ടി നിഷ്‌ക്കളങ്കയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

പെണ്‍കുട്ടി നിഷ്‌ക്കളങ്കയല്ലെന്നും ഭരണമുന്നണിയിലെ ചിലരുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരമൊരു വീഡിയോ പെണ്‍കുട്ടി പുറത്ത് വിട്ടതെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.

Advertisement