ന്യൂദല്‍ഹി: അഖിലേന്ത്യാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ സി.ബി.എസ്.സി വീണ്ടും നടത്തണമെന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ഹരജി സുപ്രീംകോടതി തള്ളി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

ജസ്റ്റിസ് ജി.എസ്.സാങ്‌വിയും ജസ്റ്റിസ് സി.കെ.പ്രസാദും അടങ്ങുന്ന അവധിക്കാല ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

പരീക്ഷനടപടികളില്‍ കോടതി ഇടപെടുന്നില്ലെന്നും ഇനിയും പരീക്ഷ നടത്തേണ്ടിവന്നാല്‍ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. അഖിലേന്ത്യാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ ഫലം തടയണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ മെയ് 18 ന് സമര്‍പ്പിച്ച ഹരജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.