ന്യദല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് സുപ്രീം കോടതിയുടെ അനുമതി. ആഗസ്റ്റ് 14 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാം. യാത്രയ്ക്കുള്ള സുരക്ഷാ ചിലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.

Subscribe Us:

Dont Miss മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ; പുറത്ത് പോകാന്‍ പല രീതിയിലും പറയാം; വിശദീകരിക്കേണ്ടത് പിണറായി: കാനം രാജേന്ദ്രന്‍


മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയായിരുന്നു മഅദ്‌നി സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് ഒന്‍പതിന് തലശ്ശേരിയില്‍ നടക്കുന്ന വിവാഹത്തിലും തുടര്‍ചടങ്ങുകളിലും പങ്കെടുക്കാന്‍ എട്ടുമുതല്‍ ഇരുപതാം തിയതി വരെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. ഈ ഹരജിയിലാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

അമ്മയെ കാണാനും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയ കാര്യവും ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം ബംഗളൂരു എന്‍.ഐ.എ കോടതി തനിക്ക് നീതി നിഷേധിച്ചെന്നും മഅദനി ഹരജിയില്‍ ആരോപിച്ചിരുന്നു.

അസുഖ ബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ജാമ്യം അനുവദിക്കണമെന്ന മഅദ്‌നിയുടെ ആവശ്യം ഈ മാസം 24 ന് ഭാഗികമായി മാത്രമാണ് എന്‍.ഐ.എ കോടതി അംഗീകരിച്ചത്. ബംഗളൂരു വിട്ട് പുറത്തുപോകരുതെന്ന വ്യവവസ്ഥയോടെയാണ് മഅദനിക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നത്.