Categories

ബെല്ലാരി ഖനനം നിര്‍ത്തിവെക്കണം: സുപ്രീംകോടതി

muringoor caseന്യൂദല്‍ഹി: ബെല്ലാരിയിലെ മുഴുവന്‍ ഖനനവും നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ഇവിടെ യാതൊരുവിധ ഖനന പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ഫോറസ്റ്റ് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കര്‍ണാടക, ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ ഖനനം വ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവിടങ്ങളിലെ ഖനനം വ്യാപകമായ പരിസ്ഥിതി നാശമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പുറമേ കഴിഞ്ഞദിവസം സമര്‍പ്പിച്ച ലോകായുക്ത റിപ്പോര്‍ട്ടിലും ബെല്ലാരി ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ്.

രാജ്യത്ത് ആവശ്യമായ ഇരുമ്പയിര് എത്രയാണെന്ന് നിജപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ എത്രശതമാനം ബെല്ലാരിയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കണം . വിദേശത്തേക്ക് കയറ്റിയയക്കുന്ന ഇരുമ്പയിരിന്റെ അളവ് എത്രയെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

One Response to “ബെല്ലാരി ഖനനം നിര്‍ത്തിവെക്കണം: സുപ്രീംകോടതി”

  1. മണികണ്ഠന്‍

    ബിജെപിയുടെ കാര്യം ബഹുരസമാണ്. ടു ജി സ്പെക്രട്രത്തെക്കുറിച്ച് വാ തോരാതെ പറയും.
    കര്‍ണാടകയിലെ ഖനിയിലെത്തിയാല്‍ മൗനം.മനുവാദികള്‍ ഭരിച്ചാല്‍ രാജ്യത്തെ സൈനികന്‍റെ പേരില്‍ വരെ കൊള്ള നടത്തുന്ന നാണംകെട്ടവരാണ് അവര്‍ എന്ന് തെളിയിച്ചുകൊണ്ടയിരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.