എഡിറ്റര്‍
എഡിറ്റര്‍
ഇന്‍കം ടാക്‌സ് കേസ്: ജയലളിത വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 30th January 2014 12:14pm

jayalalitha

ന്യൂദല്‍ഹി: ഇന്‍കം ടാക്‌സ് വരവ് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാത്ത കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത  വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി.

നാല് മാസത്തിനുള്ളില്‍  വിചാരണ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.

1996, 1997 വര്‍ഷങ്ങളിലാണ് ജയലളിതയ്ക്കും തോഴി എന്‍.ശശികലയ്ക്കുമെതിരെ ഇന്‍കം ടാക്‌സ് ഉദ്ദ്യോഗസ്ഥര്‍ ക്രിമിനല്‍ കുറ്റം ചുമത്തിയത്.

1993-94 സാമ്പത്തിക വര്‍ഷത്തെ വരവ് സംബന്ധിച്ച രേഖകള്‍ വെളിപ്പെടുത്താത്തിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.

എന്നാല്‍ തനിക്ക് ആ വര്‍ഷം അധിക വരുമാനമുണ്ടായിട്ടില്ലെന്നും അതിനാല്‍ ടാക്‌സ് അപ്രസ്‌കതവുമാണെന്നായിരുന്നു അവരുടെ അവകാശവാദം.

രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനുള്ള കാരണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിച്ചാല്‍ ജയലളിതയ്ക്ക് ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. കുറ്റം തെളിഞ്ഞാല്‍ പിഴയടക്കേണ്ടി വരും.

1991-1996 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയലളിത നേരത്തേ തന്നെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയ്ക്കാണ് കോടതി നിര്‍ദേശം.

ഇത് ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയ്ക്ക് 2014 ലോക് സഭ തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.

Advertisement