എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണം: സുപ്രീം കോടതി
എഡിറ്റര്‍
Monday 10th March 2014 12:29pm

supreme-court-3

ന്യൂദല്‍ഹി: രാജ്യത്തെ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി.

കേസുകളുടെ വിചാരണകളെല്ലാം പെട്ടെന്ന് നടപ്പാക്കണമെന്നും കീഴ്‌കോടതികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

നിലവില്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളാണ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കേണ്ടത്.

അതേ സമയം പുതിയകേസുകളിലും ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസുകളില്‍ കാലതാമസം ഉണ്ടാകുന്നത് നീതിനിഷേധമാണെന്നും കോടതി വ്യക്തമാക്കി.

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകപരിഗണന കൊടുത്ത് എല്ലാ ദിവസവും വാദം കേള്‍ക്കണം.

ഓരോ കേസിലെയും പുരോഗതിയെ കുറിച്ച് കീഴ്‌ക്കോടതി ജഡ്ജിമാരും വിചാരണക്കോടതി ജഡ്ജിമാരും അതാത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ നിന്ന് തടയണമെന്ന ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ഇക്കാര്യം അറിയിച്ചത്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീം കോടതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Advertisement