muringoor caseന്യൂദല്‍ഹി: രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ കണക്കെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി പ്രത്യേകസമിതിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ പ്രദീപ് ഘോഷ്, ജയന്ത് ഭൂഷണ്‍ എന്നിവരടങ്ങുന്ന സമിതിയില്‍ ലൈംഗിക തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളില്‍ നിന്നുള്ള മൂന്നുപേരും അംഗങ്ങളാകും.

പശ്ചിമ ബംഗാളില്‍ ലൈംഗിക തൊഴിലാളി കൊല്ലപ്പെട്ട കേസ് പരിഗണിക്കവേ കോടതി സ്വമേധയാ എടുത്ത കേസിലാണ് തീരുമാനം. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കഞ്ചു, ജ്ഞാനപ്രസാദ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുളളത്.

Subscribe Us: