എഡിറ്റര്‍
എഡിറ്റര്‍
ഗവാസ്‌കറെ ബിസിസിഐ അധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Thursday 27th March 2014 3:04pm

gavasker

ന്യൂദല്‍ഹി: എന്‍ ശ്രീനിവാസനെ മാറ്റി ബി.സി.സി.ഐ അധ്യക്ഷന്റെ താത്കാലിക ചുമതല മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം.  ഐ.പി.എല്‍ വാതുവയ്പ് കേസില്‍ നാളെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

അതേസമയം കോഴക്കേസില്‍ ഉള്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും, രാജസ്ഥാന്‍ റോയല്‍സിനേയും ഐ.പി.എല്ലില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുതിനാല്‍ ടീം ഉടമ കൂടിയായ എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസംപ്രസ്താവിച്ചിരുന്നു. ഇതിനിടെ ഇന്ന് ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് താത്കാലികമായി ചുമതല ഗവാസ്‌കറിനെ ഏല്‍പ്പിക്കുന്നത് പരിഗണിക്കണമെന്ന് കോടതി പറഞ്ഞത്. ശ്രീനിവാസന്റെ ചെയര്‍മാനായ ഇന്ത്യ സിമന്റ്‌സിലെ ജീവനക്കാര്‍ ബി.സി.സി.ഐ അംഗമാകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ ഐ.പി.എല്‍ കോഴക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയ്ക്ക് നിക്ഷിപ്ത താല്‍പര്യമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. വാദിച്ചു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോഴാണ് സാല്‍വെ ഇക്കാര്യം വാദിച്ചത്.

മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ വാതുവയ്പ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാല് മാസം ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിന്നിരുന്നു.

ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിയ്ക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിയ്ക്കവെയാണ് കോടതി ശ്രീനിവാസന്‍ രാജിവെയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

Advertisement