ന്യൂദല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇക്കാര്യം അറിയിച്ച് നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിച്ചു.

ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് മിശ്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Subscribe Us:

ഡിസംബര്‍ 31നകം ഇത് നടപ്പിലാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 31 നകം സ്ഥിരമായ സംവിധാനം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ നവംബര്‍ 30നകം താല്‍ക്കാലിക സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വേണം നമുക്കുമൊരു ടോയ്‌ലറ്റ് വിപ്ലവം