ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസിനെതിരേ സുപ്രീംകോടതി വീണ്ടും നിശിതവിമര്‍ശനമുന്നയിച്ചു. തോമസിന് സ്‌പെക്ട്രം അഴിമതി എങ്ങിനെ നിരീക്ഷിക്കാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു.

തോമസ് ടെലകോം സെക്രട്ടറി ആയിരുന്ന കാലത്താണ് 2G സ്‌പെക്ട്രം അനുവദിച്ചത്. ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങിനെ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് നിഷ്പക്ഷമായി നിരീക്ഷിക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു.

പി ജെ തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കിയതിനെതിരേ സുപ്രീംകോടതി നേരത്തേ രംഗത്തെത്തിയിരുന്നു. പാമോയില്‍ ഇറക്കുമതിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കിയതില്‍ സുപ്രീംകോടതി കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.