കണ്ണൂര്‍: പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടില്ലെന്ന് ഇക്കോ ടൂറിസം സൊസൈറ്റി. ടൂറിസം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.

എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ നടക്കുന്നില്ല. പാര്‍ക്ക് ഒരു പഠന ഗവേഷണ കേന്ദ്രമാണ്. അതിന് പത്ത് രൂപാ സംഭാവനവാങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കത്തുന്നത്.

പാര്‍ക്ക് അടച്ചുപൂട്ടണമെന്ന കേന്ദ്രനിലപാട് സറ്റേചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. അ്തുകൊണ്ട് തന്നെ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇക്കോ ടൂറിസം സൊസൈറ്റി അറിയിച്ചു.