എഡിറ്റര്‍
എഡിറ്റര്‍
പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണം: സുപ്രീം കോടതി
എഡിറ്റര്‍
Wednesday 12th March 2014 12:51pm

supreme-court-3

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി.

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും നിയമകമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ മതനേതാക്കളുടെ അപകീര്‍ത്തിപരവും മര്യാദയില്ലാത്തതുമായ പ്രസംഗവും പ്രസ്താവനകളും ഭരണഘടന വിരുദ്ധമെന്ന് ചുണ്ടിക്കാണിച്ച്  പ്രവാസി ബാലൈ സംഘനാഥ് എന്ന എന്‍.ജി.ഒ നല്‍കിയ ഹരജിലാണ് സുപ്രീംകോടതി നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഹര്‍ജിയില്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, സംസ്ഥാനങ്ങളെയാണ് എതിര്‍ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Advertisement